സിനിമാ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ കാപ്പ ചുമത്തും; ഇതുവരെ പിടിയിലായത് അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍

കൊച്ചി: ആലുവയില്‍ സിനിമാ സെറ്റ് തകര്‍ത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് ചുമത്തുന്നത് കാപ്പ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍.

സംഭവത്തില്‍ പിടിയിലായ 5 സംഘപരിവാര്‍ പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗൂഢാലോചനയില്‍ സംഘപരിവാര്‍ നേതൃത്വത്തിന് പങ്കുണ്ടോ എന്നറിയാന്‍ പ്രതികളുടെ ഫോണ്‍ രേഖകളും പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്.

കേസില്‍ മൂന്നുപേര്‍ കൂടി ഇന്ന് അറസ്റ്റിലായി. കെ.ആര്‍. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എല്ലാവരും പെരുമ്പാവൂരിലും പരിസരങ്ങളിലും ഉള്ളവരാണ്.

രണ്ടുപേര്‍ തിങ്കളാഴ്ച അറസ്റ്റില്‍ ആയിരുന്നു. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News