മുംബൈയെ വീണ്ടെടുക്കണമെങ്കില്‍ ധാരാവിയെ രക്ഷിക്കണം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് മുംബൈ നഗരത്തോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയും സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്രവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളും സംഘവും രണ്ടാഴ്ച മുമ്പ് ധാരവിയില്‍ എത്തിയിരുന്നു.

ലോക് ഡൌണ്‍ അവസാനിക്കണമെങ്കില്‍ മുംബൈ നഗരത്തിന് റെഡ് സ്‌പോട്ടില്‍ നിന്നും പുറത്ത് വരേണ്ടതുണ്ടെന്നാണ് ഡല്‍ഹിയിലെ വിദഗ്ധരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ ആദ്യം ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം തടയുവാന്‍ കഴിയണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍ സാമൂഹിക അകലം പാലിക്കുകയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തൊരു പ്രദേശത്ത് മഹാമാരിയുടെ വ്യാപനത്തെ എങ്ങിനെ തടയുവാനാകുമെന്നതാണ് അധികൃതര്‍ക്കും വെല്ലുവിളിയായിരിക്കുന്നത്.

ഒരു പുനരധിവാസം പോലും പെട്ടെന്ന് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇവരുടെയെല്ലാം ജീവിതരീതിയും ധാരാവിയിലെ അന്തരീക്ഷവും. ധാരാവിയിലെ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഇരട്ടിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ജീവനക്കാരെ കിട്ടാതെ വലയുകയാണ് ബി എം സിയും,

സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ താഴെത്തട്ടില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാതെ വരുന്നതും മഹാരാഷ്ട്രയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നുണ്ട്. ആരോഗ്യ മേഖലയിലെ അനാസ്ഥയും ബോധവത്ക്കരണത്തിന്റെ അഭാവവുമാണ് മഹാരാഷ്ട്രയിലെ രോഗവ്യാപനം വര്‍ദ്ധിക്കുവാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News