കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കുക.

സംസ്ഥാനം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ്. ഈ സാഹചര്യത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും പ്രാദേശിക പ്രവർത്തകരുടേയും പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം.

നിലവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. മന്ത്രിസഭാ യോഗത്തിനു ശേഷമാകും സർവകക്ഷി യോഗം ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here