മലപ്പുറം ജില്ലയിലെ കടല്‍ത്തീരം ശുചീകരിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

മലപ്പുറം ജില്ലയിലെ കടല്‍ത്തീരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. കടലുണ്ടി മുതല്‍ വെളിയങ്കോട് വരെയുള്ള കടപ്പുറമാണ് റിസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയത്
കടല്‍ത്തീരങ്ങളില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം. അരിയല്ലൂര്‍ മുദിയം ബീച്ചില്‍ പി വി അബ്ദുള്‍ വാഹിദ്, വള്ളിക്കുന്ന് ആനങ്ങാടി ബീച്ചില്‍ എം ബൈജു എന്നിവരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. താനൂരില്‍ ഒട്ടുംപുറം മുതല്‍ ഉണ്ണിയാല്‍ വരെയായിരുന്നു ശുചീകരണം.

താനൂര്‍ ഹാര്‍ബറില്‍ കെ വി എ ഖാദര്‍, ഉണ്ണ്യാലില്‍ പി പി സൈദലവി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ പറവണ്ണമുതല്‍ പടിഞ്ഞാറേക്കര അഴിമുഖം വരെ ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീര്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് കമ്മിറ്റിയിലെ പ്രവര്‍ത്തകര്‍ പൊന്നാനി മുതല്‍ വെളിയങ്കോട് വരെ ശുചീകരിച്ചു. വലിയ ജനപങ്കാളിത്തത്തോടെയാണ് ക്യാമ്പയില്‍ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News