അറുപത് ദിവസത്തെ കാത്തിരിപ്പ്; വനം വകുപ്പിന്റെ കോട്ടയം പാറമ്പുഴ ഓഫീസില്‍ പെരുമ്പാമ്പിന്‍റെ മുട്ടകള്‍ വിരിഞ്ഞു

അറുപത് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടകള്‍ വിരിഞ്ഞ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തേക്കെത്തി. വനം വകുപ്പിന്റെ കോട്ടയം പാറമ്പുഴ ഓഫീസാണ് ഈ അപൂര്‍വ്വ ദൃശ്യത്തിന് സാക്ഷിയായത്.

പുറം ലോകം ലോക്ഡൗണില്‍ ആണെന്നൊന്നും മുട്ടക്കുള്ളിലുണ്ടായിരുന്ന കുഞ്ഞുങ്ങളറിഞ്ഞില്ല. മുട്ട വിരിഞ്ഞ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറംലോകത്തെത്തി.

ചങ്ങനാശേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഒരു മാസം മുന്‍പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുട്ടകള്‍ കിട്ടിയത്. പിന്നീട് സമീപപ്രദേശത്ത് മുട്ടയുണ്ടെന്ന് പ്രദേശവാസികള്‍ വിളിച്ചറിയിക്കുകയായിരുന്നു.

അമ്മ പെരുമ്പാമ്പിനെ എരുമേലിയിലെ കാട്ടില്‍ വിട്ടയച്ചു. ഒരാഴ്ചയ്ക്കു ശേഷം പാമ്പിന്‍ കുഞ്ഞുങ്ങളെ ശബരിമേഖലയില്‍ കൊണ്ടുപോയി ആവാസവ്യവസ്ഥ നോക്കി കാട്ടില്‍ വിട്ടയക്കും. ഒന്നര മാസം വരെ ഇവര്‍ക്ക് ഭക്ഷണം കൂടാതെ കഴിയാം. തുടര്‍ന്ന് ഇരപിടിക്കാന്‍ തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News