ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം

പാമ്പ് കടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സാമൂഹിക മാധ്യമങ്ങളിലൂടെ സിപിഐഎമ്മിനെതിരെ നടത്തുന്ന വ്യാജപ്രചാരണത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് രീതിയിലുള്ള വ്യാജ ആരോപണങ്ങളാണ് പത്തനംതിട്ട ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ വ്യാജസന്ദേശങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു.

പത്തനംതിട്ട ഡിസിസി നേതാക്കളുടെ അറിവോടു കൂടിയുമാണ് വ്യാജ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ലക്ഷ്യംവച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംഭവം രാഷ്ട്രീയ ലക്ഷ്യംമാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നതെന്നും സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവരെ സ്റ്റേഷനില്‍ നിന്നിറക്കി കൊണ്ടു പോകാനായി എത്തിയത് കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവാണെന്നതും പരസ്യമായ രഹസ്യമാണെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

നിലവില്‍ കോണ്‍ഗ്രസ് നടത്തുന്ന വ്യാജ ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നകയാണ് സിപിഐഎം ജില്ലാ നേതൃത്വം. മുഖ്യമന്ത്രി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച പരാതിയും കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here