കൊച്ചിയിൽ കാെവിഡ് 19 സ്ഥിരീകരിച്ചവരിൽ കോസ്റ്റ് ഗാർഡ് ജീവനക്കാരായ 4 പേരിൽ ഒരു ലക്ഷദ്വീപ് സ്വദേശിയും. ഇവർ മുംബൈയിൽ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവരാണെന്ന് അധികൃതർ അറിയിച്ചു.
മൂന്നു മാസം മുമ്പ് ട്രെയിനിങ്ങിനായി മുംബൈയിൽ പോയി കഴിഞ്ഞ 21ന് തിരിച്ച് കൊച്ചിയിൽ എത്തിയ ഇവരെ കപ്പലിൽ തന്നെ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ച് ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിരുന്നു. ഇവരുടെ പരിശോധന ഫലം വന്നതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവർ മുംബൈയിൽ അവരുടെ പരിശീലന കേന്ദ്രത്തിൽ തന്നെയായിരുന്നു. പരിശീലനം പൂർത്തികരിച്ച ഇവരുടെ സംഘത്തെ അവരവരുടെ ബേസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായി മുംബയിൽ നിന്നും പുറപ്പെട്ട കപ്പൽ ഗോവ, മാംഗളൂർ എന്നിവിടങ്ങളിലുള്ളവരെ ഇറക്കിയ ശേഷം കേരളത്തിൽ എത്തിയതായിരുന്നു.
കപ്പൽ കേരളത്തിൽ എത്തുന്നതിനു മുമ്പ് തന്നെ നേരത്തെ ഗോവയിൽ ഇറക്കിയവരിൽ ഒരാൾക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്നുള്ള വിവരം ലഭിച്ചിരുന്നു. അത്പ്രകാരമാണ് കൊച്ചിയിൽ എത്തിയ കപ്പലിലുള്ള മറ്റുള്ളവരേയും കപ്പലിൽ തന്നെ ക്വാറന്റയിൻ ചെയ്തത്.
ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇവർ മുംബൈയിൽ അവരുടെ പരിശീലന കേന്ദ്രത്തിൽ തന്നെയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗോവൻ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിൽ എത്തിയ കപ്പലിലുള്ള മറ്റുള്ളവരേയും കപ്പലിൽ തന്നെ ക്വാറന്റയിൻ ചെയ്തത്.
ഇവർ പുറത്ത് നിന്നുള്ളവരുമായോ മറ്റു ലക്ഷദ്വീപ് സ്വദേശികളുമായോ യാതൊരു വിധ ബന്ധവും പുലർത്തിയിട്ടില്ലെന്നും ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.