ഉത്തരയുടെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കൈരളി ന്യൂസിന്. ഇടതുകയ്യിൽ പാമ്പു കടിയേറ്റതിന്റെ രണ്ട് മുറിവുകളുണ്ടെന്ന് റിപ്പോര്ട്ടില് പറയുന്നു. ഉത്തരയുടെ മരണകാരണം പാമ്പു കടിയേറ്റതാണെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. കെമിക്കൽ റിപ്പോർട്ട് തേടി ഇന്ന് ഫോറൻസിക്ക് വിഭാഗത്തെ അന്വേഷണസംഘം സമീപിക്കും.
ഉത്തരയുടെ കയ്യിൽ പാമ്പ് കടിച്ച പാടിന്റെ ചുറ്റുപാടുമുള്ള സ്കിൻ ടിഷ്യു രക്തം എന്നിവ പരിശോധിച്ചതിന്റെ രാസപരിശോധനാ ഫലം തേടിയാണ് സമീപിക്കുക. ഏത് തരം പാമ്പിന്റെ വിഷമാണ് ഉത്തരയുടെ ശരീരത്തിലുണ്ടായിരുന്നത്, ഉത്തരയെ മയക്കാൻ ഏതെങ്കിലും മരുന്ന് ഉപയോഗിച്ചൊ എന്നറിയാനാണിത്.
അതേസമയം സൂരജിനെ സ്വന്തം വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അടൂർ പറക്കോട്ടെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് പാമ്പിനെ കൈമാറിയ സ്ഥലത്തും, പാമ്പ് പിടുത്തക്കാരൻ സുരേഷിനെയും എത്തിച്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തും

Get real time update about this post categories directly on your device, subscribe now.