കേരളത്തിനെതിരെ ദുഷ്പ്രചാരണവുമായി കേന്ദ്ര മന്ത്രി: പ്രധാനമന്ത്രി ഇടപെടണം: കെകെ രാഗേഷ്‌ എംപി

കോവിഡ് മഹാവ്യാധിയെചെറുക്കുവാനെന്നപേരിൽ കേന്ദ്രമന്ത്രിസഭാഅംഗങ്ങൾ ശാസ്ത്രബോധവും ദീര്ഘവീക്ഷണവും ഒരുമയും ഫെഡറലിസത്തോടുള്ള ബഹുമാനവും മറന്നു സംസ്ഥാനങ്ങൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകളിറക്കുന്നത്‌ നിയന്ത്രിക്കാൻ പ്രധാന മന്ത്രി ഇടപെടണമെന്ന് കെ കെ രാഗേഷ് എം പി പ്രധാന മന്ത്രിയ്ക്കയച്ച കത്തിൽ അഭ്യർത്ഥിച്ചു.

മുബൈയിൽ നിന്നു കേരളത്തിലേയ്ക്കുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയതിനു കേരളത്തിനെതിരെ അടിസ്ഥാനരഹിത മായ ആരോപണങ്ങളുമായി കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയൽ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ആണ് പ്രധാനമന്ത്രിയ്ക്കു കത്തുനല്കിയതു. മന്ത്രിയുടെ ആരോപണങ്ങൾ ജനങ്ങളെ വഴിതെറ്റിക്കുന്നതും അശാസ്ത്രീയവും രാഷ്ട്രീയപ്രേരിതവും ആണെന്ന്‌ കത്തിൽ പറയുന്നു.

കേരളം ഗവണ്മെന്റ് പ്രധാന മന്ത്രിക്കുനൽകിയ “നീണ്ട നിബന്ധനകളാണ്” ട്രെയിൻ സർവീസ് റദ്ദാക്കാൻ കാരണമായതെന്നാണ് പീയുഷ് ഗോയൽ ഒരു മാധ്യമത്തിൽ നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. കോവിഡ് മഹാവ്യാധി പ്രതിരോധിക്കുന്നതിൽ ഇതിനകം കേരളം നേടിയിട്ടുള്ള വിജയത്തെ താറടിച്ചുകാട്ടുവാൻ ലാക്ഷ്യം വെച്ചുള്ളതാണ് മന്ത്രിയുടെ ആരോപണങ്ങൾ.

ഇത്തരത്തിൽ കേരളത്തിനെതിരെ ആരോപണമുന്നയിക്കുവാൻ പ്രധാനമന്ത്രിയുടെ പേരുപയോഗിക്കുമ്പോൾ, കേരളത്തിന്റെ കോവിഡ് 19 പ്രതിരോധപ്രതിരോധപ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടുതന്നെയാണ് നടത്തിയിട്ടുള്ളതെന്ന കാര്യം മന്ത്രി മനപ്പൂർവ്വം കാണാതെപോകുന്നു . ലക്ഷക്കണക്കിനുവരുന്ന കേരളത്തിനുപുറത്തു കഴിയുന്ന മലയാളികളുടെ തിരിച്ചുവരവ് തടയുന്നതു കേരളത്തിന്റെ കോവിഡ് 19 പ്രതിരോധനടപടികളുടെ ഭാഗം അല്ലെന്ന യാഥാർഥ്യം മന്ത്രി കണ്ടില്ലെന്നു നടിക്കുന്നു.

നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ഓരോ കേരളീയന്റേയും സുരക്ഷ, ക്വാറൺടൈൻ, പ്രാദേശികയാത്ര, , വൈദ്യസഹായം, കുടുംബത്തിന്റെ സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ എടുക്കേണ്ട നടപടികൾ വിദഗ്ദ്ധരുടെ സഹായത്തോടു കൂടി ക്രോഡീകരിച്ചു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് കേരളസർക്കാരും കേരളമുഖ്യമന്ത്രിയും ചെയ്തത്. മടങ്ങിവരുന്ന ഓരോ കേരളീയരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷാഉറപ്പാകുറുവാനും അതേസമയം തന്നെ കോവിഡ് വ്യാപനം ചെറുക്കാനുമുള്ള കരുതലാണ് ഇത്തരമൊരു പട്ടിക തയ്യാറാക്കിയതിലൂടെ കേരളം എടുത്തത്.

സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണസംവിധാനങ്ങളും പ്രവാസികളും അവരുടെ കുടുംബങ്ങളും പങ്കാളികളാകുന്ന അതിവേഗമുള്ള പ്രക്രിയയിലൂടെ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടുവേണം സംസ്ഥാനങ്ങളിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരുവാൻ. ഇത്തരം ഒരുപ്രക്രിയയോട് സഹകരിച്ചുവേണം കോവിഡ് 19 അപകടമായരീതിയിൽ പടർന്നിട്ടുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽ മാർഗ്ഗത്തിൽ പ്രവാസികളെ ഒഴിപ്പിക്കുമ്പോളും പ്രവർത്തിക്കുവാൻ. ലോക ആരോഗ്യ സാംഘടന (ഡബ്ളിയു എച് ഓ), കേന്ദ്ര ആരോഗ്യ മന്ത്രായലയം, ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ സി എം ആർ ) എന്നിവയുടെ മാനദണ്ഡങ്ങൾക്ക് വിധേയമാണ് കേരളം സർക്കാരെടുത്ത നടപടികൾ.

അതിനാൽ കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയലിന്റെ ആരോപണങ്ങൾ കോവിഡ് -19 പോലുള്ള മഹാവ്യാധിയോടു പൊരുതുമ്പോൾ ഉണ്ടാകേണ്ട ശാസ്ത്രബോധത്തെയും ഫെഡറലിസത്തോടുള്ള ബഹുമാനത്തെയും നിരാകരിക്കുന്നതും രാഷ്ട്രീയപ്രേരിതവുവും ആണെന്നുകാണാൻ പ്രയാസമില്ല.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെടേണ്ട 65 -ൽപരം ട്രെയിനുകൾ റദ്ദായിക്കഴിഞ്ഞു. യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സംസ്ഥാനങ്ങളെ അറിയിക്കാതെ, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങങ്ങൾക്ക് അവസരം നൽകാതെ, വിശദമായ ആശയവിനിമയം സംസ്ഥാനസർക്കാരുകളുമായി നടത്താതെ ട്രെയിനുകൾ ഏർപ്പെടുത്തുന്നതുകൊണ്ടാണ് ഇത്തരുണത്തിൽ സംഭവിക്കുന്നത്. പശ്ചിമ ബംഗാൾ, ഒറീസ, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ഇക്കാരണങ്ങളാൽ ശ്രമിക് ട്രെയിനുകൾ ഇപ്പോൾ വേണ്ടെന്ന നിലപാടെടുത്തിരുന്നു

യാത്രക്കാരുടെ വിവരങ്ങൾ കൈമാറുകയും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാനുമുള്ള സാവകാശം നൽകിയും ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തണം എന്നാണു കേരളം കേന്ദ്ര ത്തോട്‌ ആവശ്യപെട്ടിട്ടുള്ളതും .

ആയതിനാൽ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിവരുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷയെ മുൻനിർത്തി സംസ്ഥാനങ്ങൾ എടുക്കുന്ന കരുതൽ നടപടികൾക്കെതിരെ കേന്ദ്ര മന്ത്രിമാർ കേവലം രാഷ്ട്രീയേപ്രേരിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതു നിയന്ത്രിക്കണമെന്ന് കെ കെ രാഗേഷ് എം പി പ്രധാനമന്ത്രിയോടഭ്യർധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here