കൊവിഡനന്തരം കേരളത്തില്‍ ആയിരം കോടിയുടെ രണ്ട് പദ്ധതികള്‍ ആരംഭിക്കും: എംഎ യൂസഫലി

കേരളത്തിൽ 1000 കോടി രൂപയുടെ രണ്ട് പദ്ധതികൾ കോവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്‍റേത് മികച്ചതാണെന്നും അതിന് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കി.

പ്രവാസികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ ശതകോടീശ്വരന്മാരുമായുളള ചർച്ചയെന്ന് വക്രീകരിച്ച് വിമർശിച്ചവർക്കെതിരെയും യൂസഫലി പ്രതികരിച്ചു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേരളം മികച്ചതെന്നും കേരളത്തിന്‍റെ നേട്ടങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെകെ ശൈലജയേയും അഭിനന്ദിക്കുന്നുവെന്നും എംഎ യൂസഫലി.

പ്രവാസികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെ ശതകോടീശ്വരന്മാരുമായുളള ചർച്ചയെന്ന് വിശേഷിപ്പിച്ചവർക്കെതിരെ എംഎ യൂസഫലി രംഗത്തുവന്നു. അത്തരം പ്രസ്താവനകൾ പാടില്ലായിരുന്നു.എന്ത് വിമർശനം വന്നാലും കേരളത്തെ സഹായിക്കുന്നതിൽ നിന്ന് പുറകോട്ട് പോകില്ലെന്നും യൂസഫലി വ്യക്തമാക്കി.

പദ്ധതികൾ വന്നാൽ പഠിക്കാതെ വിമർശിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. താൻ അതിന്‍റെ ബലിയാടെന്നും യൂസഫലി. ഇതുവരെ 14 കോടി പേർ കൊച്ചി ലുലുമാൾ സന്ദർശിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ നേരിടുന്നത് താത്കാലിക പ്രതിസന്ധിയെന്ന് കോവിഡനന്തര കാലത്ത് മലയാളികളടക്കമുളള പ്രവാസികൾക്ക് ആശ്വാസത്തിന്‍റെ തുരുത്തായി കേരളം മാറുമെന്നും യൂസഫലി വ്യക്തമാക്കി.

കോവിഡിന് ശേഷം പംക്തിയിൽ കൈരളി ടിവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസിന് അനുവദിച്ച അഭിമുഖത്തിലാണ് യൂസഫലി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ന് രാത്രി 9ന് അഭിമുഖം കൈരളി ന്യൂസിൽ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here