ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍. 5.14 ലക്ഷം പേരാണ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തത്. 3.80 ലക്ഷം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ 2.16 ലക്ഷം പേര്‍ക്കാണ് പാസ് നല്‍കിയത്. അതില്‍ തന്നെ 1,01,779 നാട്ടിലെത്തി. വിദേശത്തുനിന്ന് രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. തിങ്കളാഴ്ചവരെ 11,189 പേര്‍ സംസ്ഥാനത്തെത്തി. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ സ്വാഭാവികമായും രോഗികള്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ 72 പേര്‍ക്കും തമിഴ്‌നാട്ടില്‍നിന്നുള്ള 71 പേര്‍ക്കും കര്‍ണാടകത്തില്‍നിന്നുവന്ന 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതില്‍ 75 പേര്‍ യുഎഇയില്‍നിന്നും 25 പേര്‍ കുവൈത്തില്‍നിന്നും എത്തിയതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News