കൊവിഡ്: മാറ്റിവച്ച പ്ലസ്ടു പരീക്ഷകള്‍ പുനരാരംഭിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെച്ച പ്ലസ് വണ്‍- പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിച്ചു. കര്‍ശനമായ കൊവിഡ് പ്രതിരോധ മുന്‍ കരുതലുകളോടെയാണ് പരീക്ഷ നടന്നത്.സംസ്ഥാനത്ത് രണ്ടായിരത്തി മുപ്പത്തി രണ്ട് ( 2032) കേന്ദ്രങ്ങളിലായി നാല് ലക്ഷത്തി എഴുന്നൂറ്റി നാല് (400704) വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് മുതല്‍ എല്ലാ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.ഒരു കവാടത്തിലൂടെ മാത്രം സ്‌കൂളിലേക്ക് പ്രവേശനം അനുവദിച്ചു.പ്രവേശന കവാടത്തില്‍ വച്ച് മാസ്‌കുകള്‍ വിതരണം ചെയ്തു.സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിന് ശേഷം തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിച്ചു.പരീക്ഷാ ഹാളില്‍ 20 വിദ്യാര്‍ഥികള്‍ എന്ന രീതിയില്‍ ആണ് ക്രമീകരണം.വിദ്യാര്‍ഥികള്‍ ഒപ്പിടുന്നത് ഒഴിവാക്കി അധ്യാപകര്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തി.നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ചു കൊണ്ട് ആത്മവിശ്വസത്തോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.

ആദ്യ ദിനം പ്ലസ് വണ്‍ വിഭാഗത്തില്‍ മ്യൂസിക്, അക്കൗണ്ടന്‍സി, ജോഗ്രഫി, സോഷ്യല്‍ വര്‍ക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തില്‍ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് പരീക്ഷ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News