സിനിമാ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ ഗുണ്ടകള്‍ ക്ഷേത്രവും ആക്രമിച്ചു

കൊച്ചി: കാലടി മണപ്പുറത്ത് സിനിമാ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ ഗുണ്ടകള്‍ ക്ഷേത്രത്തിനും കേടുപാടുകള്‍ സൃഷ്ടിച്ചു. മതവിദ്വേഷം സൃഷ്ടിക്കാന്‍ കാലടി ശിവക്ഷേത്രത്തിന്റെ ശ്രീകോവിലാണ് സംഘപരിവാറുകാര്‍ ആക്രമിച്ചത്.

അഞ്ച് പ്രതികളും പിടിയിലായതോടെയാണ് സിനിമാ സെറ്റ് അക്രമത്തിനു പിന്നിലെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ നടത്തിയ നീക്കങ്ങളും വ്യക്തമാക്കുന്നത്. ഗുണ്ടാപിരിവ് നല്‍കാത്തതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ അക്രമികള്‍ സിനിമ സെറ്റ് അടിച്ചു തകര്‍ത്തത്.

അക്രമത്തിനു പിന്തുണ ലഭിക്കാന്‍ വര്‍ഗീയ കാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഘപരിവാര്‍ അനുയായികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സിനിമാ സെറ്റ് ആക്രമിച്ച സംഘം സമീപത്തെ കാലടി ശിവ ക്ഷേത്രത്തെയും വെറുതെ വിട്ടില്ല. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ആക്രമിച്ച സംഘ്പരിവാറുകാര്‍ 25000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

മുഖ്യ പ്രതിയും ഗുണ്ടാലിസ്റ്റിലെ സംഘപരിവാര്‍ നേതാവുമായ കാര രതീഷിനെ അങ്കമാലിയില്‍ നിന്നും മറ്റു നാല് പ്രതികളെ സമീപ പ്രദേശങ്ങളില്‍ നിന്നും പോലീസ് സംഘം പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രവും ആക്രമിച്ച കാര്യം പ്രതികള്‍ വെളിപ്പെടുത്തിയത്. ഇതോടെ പ്രതികള്‍ക്ക് മേല്‍ ഈ കുറ്റകൃത്യങ്ങള്‍ കൂടി ചുമത്തി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു.

പത്തോളം വരുന്ന അക്രമി സംഘത്തിലെ അഞ്ച് പ്രതികളെ ഇത് വരെ പോലീസ് പിടി കൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here