ക്വോറന്‍റൈന്‍ ചിലവ്: ആശങ്ക വേണ്ട, പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍നിന്നും ക്വാറന്റൈന്‍ സംവിധാനത്തിന് പണം ഈടാക്കുമെന്നായിരുന്നു പ്രചരണം.

‘ക്വാറന്റൈന്‍ ചെലവ് താങ്ങാന്‍ പറ്റുന്ന വിദേശത്തുനിന്നും വരുന്നവര്‍ അത് വഹിക്കണം. പാവപ്പെട്ടവര്‍ ആ കാര്യത്തില്‍ ആശങ്ക പെടേണ്ട ആവശ്യമില്ല. ഇതിന്റെ വിശദമായ നിര്‍ദ്ദേശങ്ങള്‍ താമസിയാതെ പുറപ്പെടുവിക്കുന്നതായിരിക്കും.’ – മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News