സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പിന്‍തുണ പ്രഖ്യാപിച്ചു. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സര്‍വകക്ഷിയോഗം മതിപ്പ് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും പ്രവാസികൾ ധാരാളമായി വരുന്നു. രോഗപ്രതിരോധ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നു. രോഗികളുടെ എണ്ണം വർധിക്കുന്നു. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് എന്നതുകൊണ്ടുതന്നെ, ഇന്ന് എല്ലാ രാഷ്ട്രീയ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.

സാഹചര്യം നേരിടാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒന്നിച്ച് നീങ്ങണമെന്ന അഭിപ്രായം ഉയർന്നു. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാവരും മതിപ്പ് പ്രകടിപ്പിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് കക്ഷി നേതാക്കൾ പിന്തുണ അറിയിച്ചു.

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്തു. നല്ല നിർദ്ദേശങ്ങൾ നേതാക്കൾ മുന്നോട്ട് വച്ചു. അവ പരിശോധിക്കും. നാം നിതാന്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. അതിനോട് എല്ലാവരും യോജിച്ചു. സഹോദരങ്ങൾ പുറത്ത് നിന്നും വരുന്ന സാഹചര്യത്തിൽ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങൾ സ്വയം പടയാളികളാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News