തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്നേ ദിവസം മുഴുവന്‍ ആളുകളും വീടുകളും പരിസരവും ശുചിയാക്കണം. പൊതുസ്ഥലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും പ്രതിദിനം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 5, തെലങ്കാന 1, ദില്ലി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് 1 വീതം. വിദേശത്തുനിന്ന് വന്ന 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. 445 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.