തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ മാസം നാലുമുതല്‍ 25 വരെ സംസ്ഥാനത്ത് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞത് 78,894 പേരാണ്. നമ്മുടെ നാട്ടിലെ സാഹചര്യം മെച്ചപ്പെട്ട ഹോം ക്വാറന്റൈന്‍ സാധ്യമാകുന്നതാണ്.
ഇത്രയും പേര്‍ കഴിഞ്ഞതില്‍ 468 പേരാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി ഈ ദിവസങ്ങളില്‍ കണ്ടെത്തിയത്. ഇവയില്‍ 453 കേസ് രജിസ്റ്റര്‍ ചെയ്തു.
ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെയാണ് 145 കേസുകള്‍ കണ്ടെത്തിയത്. 48 കേസുകള്‍ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്താല്‍ 260 ക്വാറന്റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി. ഇത് വ്യക്തമാക്കുന്നത് ഹോം ക്വാറന്റൈന്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാകുന്നു എന്നും അതിന്റെ ലംഘനം തടയാന്‍ അടിമുടി ജാഗ്രത പുലര്‍ത്തുന്നു എന്നുമാണ്.
ലംഘനങ്ങള്‍ ഒന്നുകില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തും അല്ലെങ്കില്‍ അയല്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തും. അതുമല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പിടിക്കപ്പെടും.
രോഗവ്യാപന തോത് നമുക്ക് പിടിച്ചുനിര്‍ത്താന്‍ വലിയ ഒരളവ് കഴിഞ്ഞത് ഫലപ്രദമായ ഹോം ക്വാറന്റൈന്‍ സംവിധാനം ഒരുക്കി എന്നതുകൊണ്ടു കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.