വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി; കര്‍ശനനടപടികള്‍ തുടരും

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവ് കോവിഡ് കെയര്‍ സെന്ററില്‍ ആയിരുന്നു. ഇയാള്‍ നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചു എന്ന രീതിയില്‍ ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോണ്‍കോളുകള്‍ എത്തുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നില്ല. സമീപവാസികള്‍ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും ഉയര്‍ന്നു. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ അനിവാര്യമാണ്. അത് തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News