വസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്നവരോട്: ഒരാള്‍ ഇട്ടുനോക്കിയ വസ്ത്രം മറ്റൊരാള്‍ ഇട്ടുനോക്കരുത്: വൈറസ് പകരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരാള്‍ ശരീരത്തില്‍ ഇട്ടുനോക്കിയ വസ്ത്രം തന്നെ മറ്റൊരാളും പരീക്ഷിച്ചുനോക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഒരേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ വസ്ത്രം വാങ്ങാനെത്തുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മുന്നില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാന്‍ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫീല്‍ഡ് ജോലിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് സ്‌പോണ്‍സര്‍മാരുടെ സേവനം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News