ഒരാള്‍ക്ക് രോഗബാധയുണ്ടായാല്‍, കുടുംബത്തിലെ നിരവധിപ്പേര്‍ക്കും രോഗം: നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചില സംഭവങ്ങളില്‍ കുടുംബാംഗത്തിനുണ്ടാകുന്ന രോഗബാധ അറിയാത്തതുകൊണ്ടാണ് പകരുന്നത്. അതേസമയം രോഗസാധ്യതയുള്ള ആളുകള്‍ വേണ്ട മുന്‍കരുതല്‍ എടുക്കാത്തതു കൊണ്ടുകൂടി ഇങ്ങനെ സംഭവിക്കുന്നത്.

രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിച്ചേ തീരൂ. അതിന് കുടുംബവ്യാപനം എന്ന് പറയുന്നത് ശരിയല്ല.

ഹോം ക്വാറന്റൈന്‍ എന്നത് നിര്‍ബന്ധമായും റൂം ക്വാറന്റൈന്‍ തന്നെയായി മാറണം.

കുടുംബാംഗങ്ങള്‍ ഈ പ്രത്യേക സമയത്ത് അടുത്തിടപഴുകാതെ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്താല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News