കാത്തിരിക്കുന്നവരോട്: ആപ്പ് വരും, സമയം പറഞ്ഞ് ഫെയര്‍കോഡ്

കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു.

രാത്രി 10മണിക്ക് മുന്‍പ് ബെവ് ക്യു ആപ് പ്ലേസ്റ്റോറില്‍ ലഭിക്കുമെന്ന് ഫെയര്‍കോഡ് ടെക്‌നോളജി പ്രതിനിധി അറിയിച്ചു. ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാലാണ് ആപ്പിന്റെ വരവ് വൈകുന്നതെന്നും ഫെയര്‍കോഡ് അറിയിച്ചു.

നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താം. 4,64,000 ടോക്കണ്‍ വരെ ഇന്ന് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 10 ലക്ഷം എസ്എംഎസ് ലഭിച്ചു. ആപ്പ് പ്ലേ സ്റ്റോറില്‍ വരാത്തതിനാല്‍ എസ്എംഎസ് നിലനില്‍ക്കില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും ഫെയര്‍കോഡ് ടെക്‌നോളജി അറിയിച്ചു.

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News