ബെവ്‌കോയുടെ പേരില്‍ വ്യാജ ആപ്പ്: അന്വേഷണം

മദ്യം വാങ്ങാനായി ബെവ്‌കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇന്നലെയാണ് ബെവ്‌കോ പേരിലുള്ള വ്യാജന്‍ പ്ലേ സ്റ്റോറില്‍ ഇടം നേടിയത്. ‘ബെവ് ക്യൂ ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിങ് ഗൈഡ്’ എന്നപേരിലുള്ള ആപ്പ് പതിനായിരത്തിലധികം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. ഇന്‍സ്റ്റാള്‍ ചെയ്തുശേഷമാണ് വ്യാജനാണെന്ന് എല്ലാവര്‍ക്കും മനസിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here