മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ പൊലീസ്; ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

യഥാര്‍ഥത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടിനു പുറത്തിറങ്ങിയതായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

മദ്യവില്‍പ്പനശാലകള്‍ക്കു മുന്നില്‍ വ്യാഴാഴ്ച മുതല്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാനും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ- ടോക്കണ്‍ ഇല്ലാത്ത ആര്‍ക്കും മദ്യവില്‍പ്പനശാലകള്‍ക്കു സമീപം പ്രവേശനം അനുവദിക്കില്ലെന്നും ഡിജിപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel