ഉത്രക്ക് മരുന്ന് നല്‍കി മയക്കിയശേഷമാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സൂരജിന്റെ വെളിപ്പെടുത്തല്‍. ആദ്യത്തെ ശ്രമത്തിലും മയക്കാന്‍ മരുന്ന് നല്‍കിയതായി ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കി.
ഫെബ്രുവരി 26ന് വാങിയ അണലിയെ പ്രതിയുടെ വീട്ടിലെ സ്റ്റെയര്‍കേസില്‍ വിട്ടശേഷം ഉത്രയെ തന്റെ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പ്രതി പറഞ്ഞയച്ചു. പക്ഷെ ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ രണ്ടാം ദൗത്യത്തില്‍ ഉത്തരക്ക് മയങാനുള്ള മരുന്ന് നല്‍കിയ ശേഷം രാത്രി 12.45 നാണ് പാമ്പിനെ ഉത്രയുടെ കണങ്കാലില്‍ കൊത്തിക്കുന്നത്.
അന്നും, മൂന്നാമത്തെ ഊഴമായ മേയ് 6 നും പ്രതി ഉത്രക്ക് മയങാനുള്ള മരുന്ന് നല്‍കിയിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.രാത്രി 10 ന് ശേഷമായിരിക്കണം പ്രതി കൃത്യം നീര്‍വ്വഹിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
കുറ്റകൃത്യം, പ്രേരണ,കൊലപാതകത്തിനു കാരണം സമ്പത്ത് നഷ്ടമാകുമെന്ന ആശങ്ക മാത്രമാണൊ,തുടങിയ ചോദ്യങള്‍ക്കാണ് പോലീസ് ഉത്തരം കണ്ടെത്തേണ്ടത്.ഉത്രയുടെ പേരില്‍ ഇന്‍ഷ്വറന്‍സ് പോളിസി ഉണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, പാമ്പിന്റേയും പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് ജാറില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് പോലീസ് ഡി.എന്‍.എ പരിശോധനക്കായി അയക്കും.
ഉത്രയുടെ ശരീരത്തില്‍ പ്രവഹിച്ച പാമ്പിന്‍ വിഷവും ഉത്രയുടെ വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വെനവും ഒന്നു തന്നെയാണൊ എന്നറിയാന്‍ ഉത്തരയുടെ ആന്തരീക അവയവങളുടെ രാസ പരിശോധന ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.