ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി വ്യത്യസ്തമായ പ്രവർത്തനവുമായി കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി വ്യത്യസ്തമായ പ്രവർത്തനവുമായി കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. പുഴയിൽ നിന്ന് കല്ലുമ്മക്കായും കക്കയും വാരി വിൽപന നടത്തി കിട്ടുന്ന പണമാണ് ഇവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് .

മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി റീസൈക്കിൾ കേരളക്യാമ്പെയ്ൻ ന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിലൂടെ ധനസമാഹരണം നടത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ.

കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ധനശേഖരണത്തിനായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കല്ലായ്പുഴയിൽ നിന്നും കക്കോടിപ്പുഴയിൽ നിന്നുമൊക്കെ കക്കയും കല്ലുമ്മക്കായും വാരി വിൽക്കുകയാണിവർ. ആദായവിലക്കാണ് വിൽപന. കിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.

കക്കോടി ബസാറിൽ മന്ത്രി എ.കെ ശശീന്ദ്രൻ ആദ്യ വിൽപന നടത്തി ധനശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News