ലോക്ഡൗണില്‍ ഇളവു നല്‍കിയതോടെ കായല്‍ ശുചീകരിക്കുന്ന തിരക്കിലാണ് സേവ് ലേക്ക് വെള്ളായിനി ക്ലീനപ്പ് കമ്മിറ്റി

ലോക്ക് ഡൗണില്‍ ഇളവു നല്‍കിയതോടെ വെള്ളായിനി കായല്‍ ശുചീകരിക്കുന്ന തിരക്കിലാണ് സേവ് ലേക്ക് വെള്ളായിനി ക്ലീനപ്പ് കമ്മിറ്റി. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് വൃത്തിയാക്കല്‍ നടത്തുന്നത്. രണ്ടുവര്‍ഷക്കാലമായി കായല്‍ ശുചിയാക്കുന്ന പ്രവര്‍ത്തനത്തില്‍ കമ്മിറ്റി സജീവമാണ്.

ലോക്ക് ഡൗണ്‍കാലത്ത് പായല്‍ നിറഞ്ഞ് ശ്വാസം മുട്ടിയ അവസ്ഥയിലായിരുന്നു വെള്ളായനി കായല്‍.
കായല്‍ വൃത്തിയാക്കാറുള്ള സേവ് ലേക്ക് വെള്ളായിനി ക്ലീനപ്പ് കമ്മിറ്റിക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ വൃത്തിയാക്കാന്‍ ക‍ഴിയാത്ത അവസ്ഥയിലായി.

ലോക്ക് ഡൗണില്‍ ഇളവു വന്നതിനാല്‍ ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ കായലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് വെള്ളായനി ക്ലീനപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ പറഞ്ഞു.

വിവിധ സംഘടനകളുടേയും റെസിഡന്‍സ് അസോസിയേഷനുകളുടേയും സഹകരണത്തോടെയാണ് ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ടു വര്‍ഷക്കാലമായി ഇവര്‍ കായല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമായി ജലത്തിന്‍റെ ശുദ്ധിയും മത്സ്യ സമ്പത്തും ഉറപ്പുവരുത്താന്‍ ക‍ഴിഞ്ഞിട്ടുണ്ട്. ദിവസവും ഒരു നിശ്ചിത സമയം ഇവര്‍ കായല്‍ വൃത്തിയാക്കാനായി മാറ്റി വയ്ക്കുന്നു. ഇതോടെ പ്രകൃതി സ്നേഹത്തിന്‍റെ വലിയ പാഠങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here