കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രസിഡന്‍റായ സ്കൂള്‍ മുന്നറിപ്പില്ലാതെ അടച്ച് പൂട്ടിയതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയില്‍. തിരുവനന്തപുരം പടിഞ്ഞാറേ കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കീഴിലെ സ്കൂള്‍ ആണ് മുന്നറിപ്പില്ലാതെ പൂട്ടിയത്. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് രക്ഷിതാക്കള്‍ക്ക് അധികാരികള്‍ ഈ അറിയിപ്പ് നല്‍കിയത്.
ദക്ഷിണഭാരത ഹിന്ദി പ്രചാരസഭക്ക് കീഴില്‍ കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന സ്കൂൾ ആണ് മുന്നറിപ്പില്ലാതെ അടച്ച് പൂട്ടുന്നതായി രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്.പ്ലേ ഗ്രൂപ്പ് മുതൽ നാലാം ക്ലാസ് വരെ 180 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ അടച്ച് പൂട്ടുന്നതായി കഴിഞ്ഞ മെയ് 19നാണ് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചത്.
എന്ത് കാരണം കൊണ്ടാണ് പൂട്ടുന്നതെന്ന് ഇവിടുത്തെ അധ്യാപകര്‍ക്ക് പോലും അറിയില്ല.പാർലമെൻ്റ് ആക്റ്റ് പ്രകാരം രജിസ്ട്രര്‍ ചെയ്ത ഈ സ്കൂള്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെതാണ്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സഭയുടെ നിലവിലത്തെ പ്രസിഡന്‍റ്. തങ്ങള്‍ പരാതി അറിയിക്കാന്‍ ബന്ധപ്പെട്ടിട്ട് അദ്ദേഹത്തെ ലഭിച്ചില്ലെന്ന് സ്കൂള്‍ പിടിഎ ഭാരവാഹികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് രക്ഷിതാക്കള്‍ക്ക് അധികാരികള്‍ സ്കൂള്‍ നിര്‍ത്താലാക്കുകയാണെന്ന് അറിയിപ്പ് നല്‍കിയത്. സ്കൂള്‍ അടച്ച് പൂട്ടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്ലേ സ്കൂളിലേക്ക് പുതിയ അഡ്മിഷനും നടത്തി. ആ കുട്ടികള്‍ക്ക് ഇനി ഒരു പുതിയ സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാനും കഴിയില്ല. ഇതോടെ 180 ഒാളം കുട്ടികളുടെ ഭാവി അവതാളത്തിലായതായി അധ്യാപകരും പറയുന്നു
ബൈറ്റ്

Get real time update about this post categories directly on your device, subscribe now.