കൊവിഡിന്റെ രണ്ടാംവരവിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വൈറസ്ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്ന സാഹചര്യത്തിലാണ് വൈറസിെൻറ രണ്ടാംവരവ്,ലാറ്റിനമേരിക്കൻ രാജ്യങ്ങളെ അതിരൂക്ഷമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നൽകിയത്.

നിലവിൽ വൈറസ്ബാധിതരുടെ എണ്ണത്തിൽ റഷ്യെയ മറികടന്ന് അമേരിക്കയുടെ തൊട്ടുപിറകിലാണ് ബ്രസീലിെൻറ സ്ഥാനം. ഈ നിലയിൽപോയാൽ ആഗസ്റ്റോടെ ബ്രസീലിൽ ഒന്നേകാൽ ലക്ഷം പേരെങ്കിലും കോവിഡ് മൂലം മരണപ്പെടുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ നടത്തിയ പഠനത്തിലെ വിലയിരുത്തൽ.

മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷാ പ്രശ്നങ്ങളും പാര്‍ശ്വഫലങ്ങളും ചൂണ്ടിക്കാട്ടി ഈ മരുന്നിന്‍റെ ഉപയോഗം താത്ക്കാലികമായി ലോകാരോഗ്യ സംഘടന നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ വേഗത്തില്‍ അവലോകനം നടത്തുമെന്ന് അറിയിച്ചത്.

കൊറോണ വൈറസ് ചികിത്സയ്ക്ക് ഫലപ്രദമായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡിന്‍റെ അവലോകനത്തിനു ശേഷം ഹൈഡ്രോക്സിക്ലോറോക്വിനിന്‍റെ ഗുണം, ദോഷം എന്നിവ സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്

സമൂഹമാധ്യമങ്ങള്‍ അടച്ചുപൂട്ടുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ ഫാക്ട്‌ചെക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ട്രംപ് അടുത്തിടെ ചെയ്ത രണ്ട് ട്വീറ്റുകള്‍ തെളിവിന്‍റെ അടിസ്ഥാനത്തിലല്ലെന്നും തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ട്വിറ്ററിന്‍റെ ഫാക്ട് ചെക്ക് മുന്നറിയിപ്പ് ഉണ്ടായത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here