മുംബൈയിൽ നിന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യാത്രക്കാരെ കയറ്റി വിടുന്നതെന്ന പരാതികൾ വ്യാപകമാകുന്നു.
പല യാത്രക്കാരിൽ നിന്നും അനധികൃതമായി പൈസ ഈടാക്കുന്നുവെന്നും പരാതികൾ ഉയരുന്നുണ്ട്. ഇതോടെ മഹാരാഷ്ട്രയിൽ നിന്നുള്ള 65 ശ്രമിക് ട്രെയിനുകളാണ് റദ്ദാക്കിയത്.
അതിനിടെ ശ്രമിക് ട്രയിനിനുള്ളിൽ 48 മണിക്കൂറിനിടെ മരിച്ചത് ഒൻപത് യാത്രക്കാര്. ഉത്തർപ്രദേശ് – ബിഹാർ, ബിഹാർ – യു പി ട്രയിനുകളിലാണ് മരണങ്ങൾ സംഭവിച്ചത്. ഉത്തർപ്രദേശിലേക്ക് ഉള്ള യാത്രയ്ക്കിടെ മരിച്ചത് 5 പേരാണ്. 4 പേരാണ് ബിഹാറിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത് എന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ ഫറയുന്നത്.

Get real time update about this post categories directly on your device, subscribe now.