ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌; ട്വിറ്റർ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെന്ന് ട്രംപ്

മണ്ടത്തരങ്ങൾ പറഞ്ഞും വീരവാദങ്ങൾ മുഴക്കിയും അനുദിനം അപഹാസ്യനാവുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ കൊട്ട്‌. ട്രംപിന്റെ ട്വീറ്റുകൾക്ക്‌ വസ്തുതാ പരിശോധനാ മുന്നറിയിപ്പ്‌ നൽകിയിരിക്കുകയാണ്‌ ട്വിറ്റർ. ഇതാദ്യമായാണ്‌ ഒരു ഭരണാധികാരിയുടെ ട്വീറ്റുകളോട്‌ ‌ഈ നവമാധ്യമം ഇത്തരത്തിൽ പ്രതികരിക്കുന്നത്‌.

തപാൽ ബാലറ്റുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമത്തിന്‌ കാരണമാകുമെന്ന ട്രംപിന്റെ ട്വീറ്റുകൾക്കാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ട്വീറ്റുകൾക്ക്‌ താഴെയായി ‘മെയിലിൻ ബാലറ്റുകളെ’ക്കുറിച്ചുള്ള ശരിയായ വിവരം അറിയുക എന്ന്‌ ട്വിറ്റർ നിർദേശം നൽകി. വിവരങ്ങൾ അറിയാൻ ലിങ്കും നൽകിയിട്ടുണ്ട്‌.

അതേസമയം, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്വിറ്റർ ഇടപെടുകയാണെന്നാണ്‌ ട്രംപിന്റെ പ്രതികരണം. കോവിഡ്‌ ഭീഷണി മൂലം നേരിട്ട്‌ ബൂത്തിലെത്തി വോട്ട്‌ ചെയ്യുന്നത്‌ ഒഴിവാക്കാൻ തപാൽ വോട്ടുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ്‌ അതിനെതിരെ ട്രംപ്‌ രംഗത്തുവന്നത്‌. തപാൽ വോട്ട്‌ അനുവദിച്ചാൽ പോളിങ്ങ്‌ കൂടുമെന്നും താൻ പരാജയപ്പെടുമെന്നുമാണ്‌ ട്രംപിന്റെ ഭയം. നവംബറിലാണ്‌ തെരഞ്ഞെടുപ്പ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News