തിക്കും തിരക്കുമില്ലാതെ മദ്യം വാങ്ങാം; ബെവ്‌ക്യൂ‌ ആപ് ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

സംസ്ഥാനത്ത് ബെവ്കോ ഔട്ട് ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന ഇന്ന് ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ വേർച്വൽ സംവിധാനത്തിനായി ഇ-ടോക്കൺ ഏർപ്പെടുത്തിയാണ് മദ്യ വിൽപ്പന. ബെവ്‌ക്യൂ ആപ് ഉപയോഗിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.

സ്മാർട്ട് ഫോൺ വഴി ബുക്ക് ചെയ്യുന്നതിന്‌ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്‌ സ്റ്റോറിൽ നിന്നും ബെവ്‌ക്യൂ ആപ്‌ ഡൗൺലോഡ് ചെയ്യണം. ഇൻസ്റ്റാൾ ചെയ്തശേഷം പേര്, മൊബൈൽ നമ്പർ, ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിൻകോഡ് എന്നിവ നൽകണം.

മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‌വേഡ്‌ നമ്പർ) ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. നിങ്ങളുടെ ഇഷ്ടാനുസരണം ലിക്കർ, ബിയർ അല്ലെങ്കിൽ വൈൻ തെരഞ്ഞെടുത്തശേഷം ടൈം സ്‌ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടൺ അമർത്തണം.

ബുക്കിങ്‌ വിജയകരമായാൽ ക്യൂ ആർ കോഡ്, ടോക്കൺ നമ്പർ, ഔട്ട്‌ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ ഉപഭോക്താവിന്റെ മൊബൈൽ സ്‌ക്രീനിൽ ലഭ്യമാകും. ലഭിച്ച ടോക്കൺ സഹിതം ഫോണുമായി ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങാം.

എസ്‌എംഎസിലൂടെയുംഫീച്ചർ ഫോൺ വഴി എസ്‌എംഎസ്‌ മുഖേനയാണ്‌ ടോക്കൺ ബുക്ക് ചെയ്യുന്നത്‌. നിശ്‌ചിത ഫോർമാറ്റിൽ 8943389433 എന്ന നമ്പരിലേക്ക് എസ്‌എംഎസ്‌ അയക്കണം.

ലിക്വർ ആവശ്യമുള്ളവർ ഫോർമാറ്റിലും ബിയർ/വൈൻ ആവശ്യമുള്ളവർ എന്ന ഫോർമാറ്റിലും അയക്കുക. മറുപടിയായി BEVCOQ സെന്റർ ഐഡിയിൽ നിന്നും ഉപഭോക്താവിന്റെ ഫോണിലേയ്ക്ക് ബുക്കിങ്‌ ഉറപ്പുവരുത്തുന്ന മെസേജ് ലഭിക്കും. അതിൽ പറഞ്ഞ സമയത്തിനെത്തി മദ്യം വാങ്ങാം.

ഒരു തവണ ടോക്കൺ ലഭിക്കുന്നയാൾക്ക്‌ നാലു ദിവസത്തിനുശേഷം വീണ്ടും അവസരം ലഭിക്കും. ടോക്കൺ ഉപയോഗിച്ചില്ലെങ്കിലും ഈ നിബന്ധന ബാധകമാണ്‌. ഒരു തവണ മൂന്ന്‌ ലിറ്റർ മദ്യംവരെയാണ്‌ ഒരാൾക്ക്‌ ലഭ്യമാകുക. 1168 കേന്ദ്രംവഴിയാണ്‌ വിൽപ്പന നടക്കുക.

ബിവറേജസ്‌ കോർപറേഷന്റെ 265ഉം, കൺസ്യൂമർഫെഡിന്റെ 36ഉം ചില്ലറവിൽപ്പനശാലകൾ, 576 ബാർഹോട്ടലുകൾ, 291 ബിയർ–-വൈൻ പാർലറുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ജില്ല തിരിച്ചുള്ള പട്ടിക www.ksbc.kerala.gov.inൽ ലഭ്യമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here