സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപിന്‍റെ കൂടുതൽ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

അതേസമയം അറബിക്കടലിൽ അടുത്ത ഞായറാഴ്ചയോടെ ഇരട്ട ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ആഴക്കടലിൽ ഉള്ളവർ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ വ്യാഴാഴ്‌ച കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News