മദ്യവിതരണം തുടങ്ങി; ക്യൂവില്‍ അഞ്ചു പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യവിതരണം തുടങ്ങി.

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യം നല്‍കുന്നത്.

ഇന്നലെ രാത്രി 11ഓടെയാണ് ആപ് ഗൂഗില്‍ പ്ലേ സ്റ്റോറില്‍ എത്തുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്ത്. എന്നാല്‍ ചിലര്‍ക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ കാണാന്‍ കഴിയാത്തതും ഒടിപി ലഭിക്കാത്തതുമായ പ്രശ്നങ്ങള്‍ ഉണ്ട്.

പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കുമെന്ന് ബെവ്കോ എംഡി പറഞ്ഞു.

ക്യൂ ആര്‍ കോഡ് സ്‌കാനിങ്ങിലും ഉണ്ടായ പിഴവുകള്‍ തിരുത്തും. ടോക്കന്‍ ലഭിച്ചവര്‍ രാവിലെതന്നെ ബെവ്കോ ഔട്ട്ലറ്റുകളില്‍ എത്തിയിരുന്നു.

അഞ്ചുപേരെ മാത്രമാണ് ഒരുസമയം ക്യൂവില്‍ അനുവദിക്കുന്നത്. ഔട്ട്ലറ്റില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനിങും നടത്തുന്നുണ്ട്. പനിയുള്ളവര്‍ക്ക് മദ്യം നല്‍കില്ല. മദ്യം വാങ്ങാന്‍ അനുവദിച്ച സമയത്തുതന്നെ എത്തണം. ഒരിക്കല്‍ വാങ്ങിയാല്‍ 4 ദിവസം കഴിഞ്ഞുമാത്രമെ അടുത്ത ബുക്കിങ് നടത്താനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News