മാപ്പ് പറഞ്ഞ് സ്വാതന്ത്ര്യസമരത്തിനെതിരെ കരിങ്കാലിപ്പണി ചെയ്ത സവര്‍ക്കറിന് ആശംസ; ദൂരദര്‍ശന് സോഷ്യല്‍മീഡിയയുടെ പരിഹാസം: ലജ്ജയില്ലേ?

വി ഡി സവർക്കർ ജന്മദിനത്തിന് ആശംസ പോസ്റ്റ് ഇട്ടത്തിന് പിന്നാലെ ദൂരദർശന് സോഷ്യൽ മീഡിയയുടെ പരിഹാസം. സ്വാതന്ത്ര സമരത്തെ ഒറ്റിയ ആളെ അനുസ്മരിച്ചത് ഉചിതമല്ലെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. ഇന്നലെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്രുവിന്റെ ചരമ ദിനം ഓർക്കാഞ്ഞത് എന്തെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

ആൻഡമാനിലെ സെല്ലുലാർ ജയിലിൽ വച്ച്  ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പ് അപേക്ഷ നൽകി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനെതിരെ കരിങ്കാലിപ്പണി ചെയ്ത ആർ എസ് എസ് നേതാവ് വി ഡി സവർക്കറിന്റ 137ആം ജന്മദിനമാണ് ഇന്ന്.

ഇങ്ങനെ സ്വാതന്ത്ര സമരത്തെ ഒറ്റിയ സവർക്കറിന്റെ ജന്മദിനം ഓർമിപ്പിച്ച് കൊണ്ടാണ് ദൂരദർശൻ അവരുടെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിൽ  സവർക്കറിന്റ ഫോട്ടോ അപ്ലോഡ് ചെയ്തത്. ദേശ സ്നേഹിയും സ്വതന്ത്ര സമര സേനാനിയുമായ സവർക്കറിന് ആദരം എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

പോസ്റ്റിന്  പിന്നാലെ ദൂരദർശൻ സൈബർ രംഗത്ത് നേരിടുന്നത് കനത്ത വിമർശനവും പരിഹാസവുമാണ്. സർക്കാരിന്റെ കളിപ്പാവയായി ദൂരദർശൻ മാറി. മോദി മീഡിയ ആയി മാറിയ ദൂരദർശന് നിക്ഷ്പക്ഷത നഷ്ടമായതായി സോഷ്യൽ മീഡിയ വിമർശിച്ചു. ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി കൊടുത്ത ആളെ  അനുസ്മരിക്കാൻ ലജ്ജയില്ലേ എന്നാണ് പലരും പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ചരമദിനമായിരുന്നു ഇന്നലെ. നിങ്ങളുടെ അനുസ്മരണ പോസ്റ്റ്  എവിടെ എന്നാണ് ദിജിത് കരുണാകരൻ എന്ന പ്രൊഫൈൽ ചോദിച്ചത്. ചോദ്യം ശരിയാണെന്ന് തെളിയിക്കുന്നതാണ് മെയ് മാസത്തിലെ ദൂരദരർശന്റെ ഫേസ്ബുക്ക് ടൈം ലൈൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News