ബെവ് ക്യൂ: ഒടിപി വന്നില്ലേ… പരിഹാരമുണ്ട്

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി (one time password) സേവന ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന് ഫെയര്‍കോഡ് എംഡി അറിയിച്ചു.

നിലവില്‍ ഒരു കമ്പനിയാണ് ഒടിപി നല്‍കുന്നത്. അത് നാലെണ്ണമെങ്കിലുമായി ഉയര്‍ത്തും. കുടുതല്‍ സേവനദാതാക്കള്‍ വന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും ഫെയര്‍കോഡ് അറിയിച്ചു.

നാളത്തേക്കുള്ള ബുക്കിങ് വൈകിട്ടോടെ ആരംഭിക്കും. ആപ്പ് ഇതുവരെ നാലു ലക്ഷത്തോളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് ടോക്കണ്‍ നല്‍കാനായെന്നും കമ്പനി അറിയിച്ചു.

അതേസമയം, ബെവ് ക്യൂ ആപ് വഴി ബെവറേജസ് ഔട്ട്ലെറ്റുകളില്‍നിന്നുള്ള മദ്യവിതരണം തുടരുകയാണ്.

കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഔട്ട്ലറ്റുകളില്‍നിന്ന് മദ്യം നല്‍കുന്നത്.

ടോക്കന്‍ ലഭിച്ചവര്‍ രാവിലെ തന്നെ ബെവ്കോ ഔട്ട്ലറ്റുകളില്‍ എത്തിയിരുന്നു. അഞ്ചുപേരെ മാത്രമാണ് ഒരുസമയം ക്യൂവില്‍ അനുവദിക്കുന്നത്. ഔട്ട്ലെറ്റില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനിങും നടത്തുന്നുണ്ട്. പനിയുള്ളവര്‍ക്ക് മദ്യം നല്‍കില്ല. മദ്യം വാങ്ങാന്‍ അനുവദിച്ച സമയത്തുതന്നെ എത്തണം. ഒരിക്കല്‍ വാങ്ങിയാല്‍ 4 ദിവസം കഴിഞ്ഞുമാത്രമെ അടുത്ത ബുക്കിങ് നടത്താനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News