ആഭ്യന്തര മന്ത്രാലയത്തിന്റെ എഫ്ബി പേജില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കുറിപ്പിനൊപ്പം മദ്യക്കുപ്പികളുടെയും ടച്ചിംഗിന്റെയും ചിത്രങ്ങള്‍

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കുറിപ്പിനും ചിത്രങ്ങള്‍ക്കുമൊപ്പം മദ്യക്കുപ്പികളുടെ ചിത്രവും.

ചുഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

ദേശീയ ദുരന്തനിവാരണ സേന പശ്ചിമബംഗാളിലെ ദേല്‍പുര്‍, പഞ്ച്ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്നു ചിത്രങ്ങളില്‍ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമാണ്. ഏകദേശം 15 മിനിറ്റോളം ചിത്രങ്ങള്‍ പേജിലുണ്ടായിരുന്നു.

പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. വ്യക്തിപരമായ അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരന്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News