മ‍ഴക്കാലം എത്തുന്നു, ജാഗ്രത വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ട്. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

സാധാരണയിലും കൂടുതൽ മഴ സംസ്ഥാനത്ത് പ്രതീക്ഷിക്കാം. അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്.

അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ സുരക്ഷിത തീരത്തേക്ക് മാറണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here