ഞായറാ‍ഴ്ച ശുചീകരണത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെ ജനങ്ങള്‍ തയ്യാറാവണം: മുഖ്യമന്ത്രി

ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും. കൂടുതൽ വിപുലമായി ശുചീകരണം നടത്താനാവണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടക്കും.

ജനങ്ങള്‍ ഇതുമായി സഹകരിക്കണം. മെയ് 30 നും ജൂൺ ആറിനും പൊതു ഇടങ്ങൾ വൃത്തിയാക്കും. മെയ് 31 നും ജൂൺ ഏഴിനും വീടും പരിസരവും വൃത്തിയാക്കണം. ഇതിന് പരമാവധി പ്രചാരണം നൽകണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News