പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു

പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായ്‌ കോവിഡ് 19 പരിശോധന നടത്തി.

അടിയന്തിരമായി ഡയാലിസിസ് ആവശ്യമായി വന്ന ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 63 കാരനായ പുനലൂർ സ്വദേശിക്കാണ് ആദ്യമായി പരിശോധന നടത്തിയത്.

ഇതോടു കൂടി ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നതായ ആളുകൾക്ക് അടിയന്തിരമായി ആവശ്യയമായി വരുന്ന പ്രസവം ഉൾപ്പടെയുള്ള ശസ്ത്രക്രിയകളും മറ്റും നടത്തുന്നതിന് കാലതാമസം ഉണ്ടാകാതെ ഇരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്.

ഏകദേശം 5 ലക്ഷം രൂപയോളം ചിലവിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്തതാണ് ഇത് ജില്ലക്ക് വേണ്ടി നടപ്പിലാക്കിയത്.

വരും ദിവസങ്ങളിൽ ദ്രുതഗതിയിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ആധുനിക സൗകര്യങ്ങളോടും സജ്ജീകരണങ്ങളോടും കൂടിയ RTPCR ലാബ് പൂർണ്ണ പ്രവർത്തന സജ്ജം ആകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News