സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.
എല്ലാവരും മാസ്‌ക്ക് ധരിച്ച്, കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്.കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ശാരീരികാകലം പാലിച്ചാണ് എല്ലാവരും പങ്കെടുത്തത്.
പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമിച്ചത്. ആധുനികത പ്രതിഫലിക്കുന്ന നിർമാണശൈലിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 1997 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന് 8.14 കോടി രൂപ ചെലവായി. ഒന്നാം നിലയിൽ കമ്മീഷണറുടെ മുറിയും കോർട്ട്ഹാളും രണ്ടും മൂന്നും നിലകളിൽ സെക്രട്ടറിയുടെ മുറിയും ഉദ്യോഗസ്ഥരുടെ മുറികളുമാണുള്ളത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.