കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഫ്രാന്‍സിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി. ഇന്നലെ മാത്രം 7466 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 174 പേരാണ് ഇന്ത്യയിൽ മരിച്ചത്.
അതേസമയം കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും മറികടന്നിരിക്കുകയാണ് ഇന്ത്യ. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയെ മറികടന്നിരിക്കുകയാണ് ഇന്ത്യയിപ്പോള്‍. രാജ്യത്ത് ഇതുവരെ മരണം 4711 ആയി. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.
വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളും അമേരിക്കയുടെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ സമഗ്രമായ ഡാഷ്‌ബോര്‍ഡും കണക്കുകൂട്ടിയാല്‍ ഇന്ത്യയിലെ മരണസംഖ്യ ആശങ്കാജനകമാം വിധം കൂടുകയാണ്.

Get real time update about this post categories directly on your device, subscribe now.