മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; വിട പറഞ്ഞത് വിവേക് വിദ്യാലയ പ്രിൻസിപ്പാൾ

മുംബൈയിൽ കുർളയിൽ താമസിക്കുന്ന വിക്രമൻ പിള്ളയാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 7 ദിവസമായി ചികിത്സയിലായിരുന്നു. വിവേക് വിദ്യാലയ പ്രിൻസിപ്പാൾ ആയി സേവനമനുഷ്ഠിക്കുന്ന വിക്രമൻ പിള്ള കുർള വെസ്റ്റ് മലയാളി സമാജം സെക്രട്ടറിയും കേരളീയ കേന്ദ്ര സംഘടന ജനറൽ കൗൺസിൽ അംഗം കൂടിയാണ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് അന്തരിച്ചത്. കൊവിഡ് പോസിറ്റിവ് ബാധിതനായ ശേഷം കുർള കൊഹിനൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

മുംബൈയിൽ കോവിഡ് ബാധിച്ചു 9 മലയാളികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി മരണമടഞ്ഞത്. ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ ഹൃദയാഘാതം മൂലം മരിച്ചവരുടെ എണ്ണം 7 ആയി.

നഗരത്തിലെ ആരോഗ്യ മേഖലയിലെ അനാസ്ഥയും അത്യാഹിത വിഭാഗങ്ങളുടെ പരിമിതികളുമാണ് മലയാളികൾ അടക്കമുള്ള നിരവധി നഗരവാസികളുടെ വിലപ്പെട്ട ജീവനുകൾ ദിവസേന പൊലിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here