എത്ര പേര്‍ക്ക് രോഗം ബാധിച്ചാലും സംസ്ഥാനത്ത് ചികിത്സ സൗജന്യമായിരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; നിലവില്‍ സമൂഹവ്യാപനമില്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍.

ആദ്യഘട്ടത്തില്‍ പരിശോധനാകിറ്റുകളുടെ ദൗര്‍ലഭ്യം കേരളം നേരിട്ടിരുന്നു. എന്നാല്‍ നിലവില്‍ 3000 പരിശോധനകള്‍ പ്രതിദിനം നടത്തുന്നുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

തിരുവല്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എന്നാല്‍ പ്രമേഹരോഗം അദ്ദേഹത്തെ രക്ഷിക്കുന്നതിന് വെല്ലുവിളിയായി. വിദേശരാജ്യങ്ങളില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ മടങ്ങി വരുന്ന പ്രവാസികളില്‍ രോഗം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എത്ര പേര്‍ക്ക് രോഗം ബാധിച്ചാലും സംസ്ഥാനത്ത് ചികിത്സ സൗജന്യമായിരിക്കും. നിലവില്‍ സംസ്ഥാനത്ത് സമൂഹവ്യാപനമില്ല. വെഞ്ഞാറമൂട്ടില്‍ റിമാന്റ് പ്രതികള്‍ക്ക് കോവിഡ് പോസിറ്റീവായ വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News