പ്രവാസികള്‍ക്ക് സാന്ത്വനമായി കൈകോര്‍ത്ത് കൈരളി; അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് സ്വദേശിക്കും കുടുംബത്തിനും വിമാന ടിക്കറ്റ് നല്‍കി

പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയുടെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് പടന്ന സ്വദേശിക്കും കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് നല്‍കി. കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയിലുടെ അല്‍ഐന്‍ മലയാളി സമാജം അന്‍പത് ടിക്കറ്റുകളാണ് ആകെ നല്‍കുന്നത്.

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന പദ്ധതിയാണ് കൈകോര്‍ത്ത് കൈരളി പദ്ധതി. നാട്ടിലേക്കെത്താന്‍ അര്‍ഹരായ , സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കുന്നതാണ് ഈ ഉദ്യമം.

ആയിരം ടിക്കറ്റുകള്‍ ആണ് തുടക്കത്തില്‍ നല്‍കുക. കൈരളി ടിവി ചെയര്‍മാന്‍
മമ്മൂട്ടിയുടെയും മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെയും മേല്‍നോട്ടത്തില്‍ ആണ് പദ്ധതി.

അല്‍ ഐനിലെ പ്രവാസി മലയാളികളുടെ ഔദ്യോഗിക കൂട്ടായ്മയായ അല്‍ഐന്‍ മലയാളി സമാജം അന്‍പത് യാത്രാ ടിക്കറ്റുകള്‍ നല്‍കിയാണ് കൈകോര്‍ത്ത് കൈരളി എന്ന പദ്ധതിയുമായി സഹകരിക്കുന്നത്.

ഇതിന്റെ ഭാഗമായി അല്‍ ഐന്‍ മലയാളി സമാജം കാസര്‍ഗോഡ് പടന്ന സ്വദേശിക്കും കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാന്‍ വിമാന ടിക്കറ്റ് നല്‍കി. അബുദാബിയില്‍ നിന്നും കോഴികോട്ടേക്ക് ഉള്ള യാത്രാ ടിക്കറ്റ് ആണ് നല്‍കിയത്.

സന്ദര്‍ശക വിസയില്‍ എത്തിയ കാസര്‍ഗോഡ് പടന്ന സ്വദേശിയുടെ ഭാര്യയും മകനും ലോക്ക് ഡൌണ്‍ മൂലം ഇവിടെ തന്നെ കുടുങ്ങുകയും ഇയാളുടെ ജോലി നഷ്ട്ടപെടുകയും ചെയ്ത സാഹചര്യത്തില്‍ സഹായത്തിനായി ബന്ധപ്പെടുകയായിരുന്നു.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം ട്രഷറര്‍ ഇഫ്തികര്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ട്രഷറര്‍ സന്തോഷ് കുമാറിന് ടിക്കറ്റ് കൈമാറി . ചടങ്ങില്‍ ഐ.എസ്സ് സി നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് അംഗം തസ്വീര്‍ കെ.വി , മലയാളി സമാജം മുന്‍ ജനറല്‍ സെക്രട്ടറി രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News