വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിനേറ്റ വലിയ ആഘാതമെന്ന് ജോണ്‍ ബ്രിട്ടാസ്

അന്തരിച്ച എം.പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്.

”എന്റെ തലമുറയെ ഏറെ സ്വാധീനിച്ച നേതാവാണ് എംപി വീരേന്ദ്രകുമാര്‍. പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും കൈകാര്യം ചെയ്ത വിഷയങ്ങളിലെ വൈവിധ്യത്തിലൂടെയും അദ്ദേഹം ഞങ്ങളെ വിസ്മയിപ്പിച്ചു, പഠിപ്പിച്ചു.

മാധ്യമപ്രവര്‍ത്തന ജീവിതത്തിലും അദ്ദേഹം വഴികാട്ടിയും സഹായിയുമായിരുന്നു. വീരേന്ദ്രകുമാറിന്റെ വിയോഗം കേരളത്തിനേറ്റ വലിയ ആഘാതമാണ്. വില മതിക്കാനാവാത്ത പുസ്തകങ്ങളിലൂടെ, പ്രസംഗങ്ങളുടെ ദൃശ്യശബ്ദരേഖകളിലൂടെ, ചരിത്രത്തിലൂടെ പോരാളിയും മാതൃകയുമായി അദ്ദേഹം ഇനിയും തലമുറകളെ നയിക്കും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here