കൊവിഡ്: പാര്‍ലമെന്റ് അനക്സിലെ രണ്ടു നിലകള്‍ സീല്‍ ചെയ്തു; ദില്ലിയില്‍ 24 മണിക്കൂറിനിടെ 82 മരണം

ദില്ലിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 82 മരണം. 62 പേരുടെ മരണം സ്ഥിരീകരിക്കാന്‍ വൈകി. ആദ്യമായി ദില്ലിയില്‍ ഒറ്റ ദിവസത്തിനുള്ള രോഗം ബാധിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. ലഫ്ന്റന്റ് ഗവര്‍ണ്ണറുടെ ഓഫീസിലും കോവിഡ്. രാജ്യസഭ സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതെ തുടര്‍ന്ന് പാര്‍ലമെന്റ് അനക്സിലെ രണ്ട് നിലകള്‍ സീല്‍ ചെയ്തു.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്താണ് രാജ്യതലസ്ഥാനമായ ദില്ലി.മെയ് പതിനഞ്ച് മുതല്‍ ഇരുപത്തിയാറ് വരെ വരെ വരെ ദിനം പ്രതി രോഗികളുടെ എണ്ണം ശരാശരി അഞ്ഞൂറായിരുന്നു.

ബുധനാഴ്ച്ച 792ആയി കുതിച്ചുയര്‍ന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ രോഗികളുടെ എണ്ണം ആയിരത്തി ഇരുപത്തി നാലായി വര്‍ദ്ധിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. മരണവും നിയന്ത്രിക്കാന്‍ കേജരിവാള്‍ സര്‍ക്കാരിന് കഴിയുന്നില്ല. രാവിലെ എട്ട് മണിയ്കക് നല്‍കിയ കണക്കില്‍ 316 പേര്‍ ഇത് വരെ മരിച്ചു.

നാല് മണിക്കൂറിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മരണസഖ്യ 398ആയി. നാല് മണിക്കൂറിനിടെ 82 പേര്‍ അധികമായി മരിച്ചു. പക്ഷെ വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് എത്തിയ ദില്ലി സര്‍ക്കാര്‍ ഇതില്‍ 62 പേര്‍ നേരത്തെ മരിച്ചതാണന്നും കോവിഡ് ആണെന്ന് സ്ഥിരീകരിക്കാന്‍ വൈകിയതാണന്നും തിരുത്തി.

മരണനിരക്ക് ദില്ലി സര്‍ക്കാര്‍ മമുതല്‍ ഇത് മറച്ചു വയ്ക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ട്. ആശുപത്രികളുടേയും കോവിഡ് മൂലം സംസ്‌കാരം നടത്തുന്ന മുനിസിപ്പാലിറ്റികളും നല്‍കുന്ന കണക്ക് പ്രകാരം ദില്ലിയില്‍ അഞ്ഞൂറിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മാത്രം ഫെബ്രുവരി 1 മുതല്‍ മരിച്ചത് 103 പേര്‍. ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ കോവിഡ് മാര്‍നിര്‍ദേശം പ്രകാരം മെയ് 17 വരെ 426 സംസ്‌കാരം നടത്തി.

ആശുപത്രികള്‍ നിറഞ്ഞതോടെ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ചികിത്സിക്കില്ല. 80 ശതമാനം പേരും വീടുകളില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിശദീകരണം.

അതേസമയം, രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ ഒന്‍പതാം സ്ഥാനത്ത് എത്തി. നേരത്തെ പത്താം സ്ഥാനത്തായിരുന്നു. തൊട്ട് മുമ്പിലുണ്ടായിരുന്ന ടര്‍ക്കിയെ മറികടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News