ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മന്ത്രി കടകംപള്ളിയുടെ മകന്റെ വിവാഹം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ മകന്‍ അനൂപിന്റെ വിവാഹം കൊല്ലത്ത് നടന്നു 12.40 തോടെ അനൂപ് ഗീതുവിനെ താലി ചാര്‍ത്തി സ്വന്തമാക്കി.

വരന്റെ കുടുമ്പത്തെ സ്വീകരിക്കാന്‍ പനിനീരില്ല പകരം സാനിറ്റൈസറും മാസ്‌കും പൂക്കളും. മന്ത്രി കുടുമ്പത്തില്‍ നിന്ന് തലയെണ്ണി 15 പേര്‍, വധുവിന്റെ ബന്ധുക്കള്‍ ആകെ 20 പേര്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഒരുക്കിയ കല്യാണ മണ്ഡപത്തില്‍ അനൂപും ഗീതുവും ഇരുന്നു മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ മകന് താലി എടുത്തു നല്‍കി കുരവയൊ നാഥസ്വരമൊ ഇല്ലാതെ അനൂപ് ഗീതുവിനെ താലിമാല അണിയിച്ചു.

വിവാഹങള്‍ ആര്‍ഭാടരഹിതമായി 10 പേരെ വെച്ച് നടത്തണമെന്ന ശ്രീനാരായണ ഗുരുദേവന്റെ ഉപദേശം അന്വര്‍ത്ഥമായെന്ന് മന്ത്രി പറഞ്ഞു. അനൂപിന് സഹോഹദരന്റേയും ഗീതുവിന് സഹോദരിയുടേയും അഭാവം ഏറെ സങ്കടമായി സുഹൃത്തുക്കളേയും മിസ്സ് ചെയ്തുവെന്ന് ഇരുവരും പറഞ്ഞു.

കൊല്ലം കച്ചേരി വാര്‍ഡ് ശ്രീ ശങ്കരവിലാസത്തില്‍ രമേശ്ബാബുവിന്റെയും ഷീബയുടെയും മകളാണ് വധു ഗീതു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News