സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്നത് തടയും: എസ്എഫ്ഐ

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ചില എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതമായി ഫീസ് ഈടാക്കുന്നത് തടയുമെന്ന് SFI .

കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സാമ്പത്തികമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ പരിമിതിയും പ്രയാസവും നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും മുന്‍മ്പ് വിവിധയിനം ഫീസുകള്‍ ഈടാക്കുന്ന രീതിയോട് യോജിക്കാനാവില്ല.

സ്‌കൂള്‍ അധികൃതര്‍ ബലമായി ഫീസ് ഈടാക്കുകയാണെങ്കില്‍ ആ നടപടി എന്ത് വിലകൊടുത്തും ശക്തമായി നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News