ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ മകന്‍ വിവാഹിതനായി

സഹകരണ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപളളിസുരേന്ദ്രന്‍റെ മകന്‍ അനൂപിന്‍റെയും കൊല്ലം സ്വദേശിനി ഗീതുവിന്‍റെയും വിവാഹം ക‍ഴിഞ്ഞത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്.

മുഖ്യമന്ത്രിയോ, സഹമന്ത്രിമാരും നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഏവരുടെയും ആശംസയും പിന്തുണയും വിവാഹത്തിനുണ്ടായതായി മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. അടുത്തബന്ധുക്കള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ ക‍ഴിയാതെ പോയതില്‍ സങ്കടത്തിലാണ് നവദമ്പതികള്‍

വരനായ അനൂപിന് സഹോദരന്‍ വിദേശത്തായതിനാല്‍ വിവാഹത്തിനെത്താന്‍ ക‍ഴിയാത്തതിന്‍റെ സങ്കടമാണെങ്കില്‍ നവവധുവായ ഗീതുവിനും സമാനമായ സങ്കടം പേറുകയാണ് ഗീതുവിന്‍റെ സഹോദരിയും വിദേശത്താണ്. അടുത്തബന്ധുകള്‍ അടുത്തില്ലെങ്കിലും ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് ഇരുവരും.

ലോക്ഡൗണ്‍ ആയതിനാല്‍ മകന്‍റെ വിവാഹം ഇടക്ക് മാറ്റി വെയ്ക്കാം എന്ന് തീരുമാനിച്ചതാണ് മന്ത്രി കടകംപളളി. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. എറ്റവും അടുത്ത ബന്ധുക്കളായ ഇരുപത് പേര് മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മന്ത്രിയുടെ പട്ടത്തെ വീട്ടിലും പരിമാതമായ ആളുകളാണ് വധുവരന്‍മാരെ ആശിര്‍വദിക്കാനെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here