സുഭിക്ഷ കേരളം പദ്ധതിക്കായി 2 ഏക്കര്‍ കൃഷി ഭൂമി വിട്ട് നല്‍കി കവടിയാര്‍ കൊട്ടാരം

കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിക്കായി രണ്ട് ഏക്കര്‍ കൃഷി ഭൂമി വിട്ട് നല്‍കി കവടിയാര്‍ കൊട്ടാരം. പാളയം ഏരിയ കര്‍ഷക സമിതിയുടെയും കവടിയാര്‍ കര്‍ഷക സൈാസൈറ്റിയും നേതൃത്വത്തിലാണ് രണ്ട് ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചത്. കേരള സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് കവടിയാര്‍ കൊട്ടാര വളപ്പില്‍ കൃഷി ആംരംഭിച്ചത് .

പാളയം ഏരിയ കര്‍ഷക സമിതിയുടെയും കവടിയാര്‍ കര്‍ഷക സൈാസൈറ്റിയും ചേര്‍ന്നാണ് കൃഷി നടത്തുക. കവടിയാര്‍ കൊട്ടാര വളപ്പിലെ തരിശ് കിടന്ന ഭൂമിയാണ് കൊത്തി കിളച്ച് കൃഷിക്കായി പാകപ്പെടുത്തിയെടുത്തത്. മരച്ചീനി ,വാ‍ഴ, മഞ്ഞള്‍, ഇഞ്ചി, തുടങ്ങിയ വിവിധതരം വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി വാഴ തൈ നട്ട് ഉത്ഘാടനം ചെയ്തു.നല്ലൊരു സംരംഭത്തിനാണ് സർക്കാരിന്റെ പ്രഖ്യാപനത്തോടെ തുടക്കം കുറിച്ചതെന്നും, വിളവെടുപ്പ് സമയമാകുമ്പോൾ നിലവിലെ മഹാമാരിയായ കോവിഡ് മാറട്ടെയെന്നും പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി ആശംസിച്ചു.


അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, മകൻ ആദിത്യ വർമ്മ, മുന്‍ മന്ത്രിയും കര്‍ഷക നേതാവുമായ എം വിജയകുമാർ, അഡ്വ വികെ പ്രശാന്ത് എംഎല്‍എ, സിപിഐഎം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, ലോക്കൽ സെക്രട്ടറി എ സുനിൽകുമാർ എന്നിവര്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News